ചന്ദനത്തോട്: ആദ്യം കുഴിക്കും, പിന്നെ മണ്ണ് നീക്കും, അടിത്തട്ട് ഉറപ്പുള്ളതെങ്കിൽ തകർന്ന വശത്ത് കോൺക്രീറ്റ് ഭിത്തി നിർമിക്കും, മണ്ണിട്ട് ഉയർത്തും ടാർ ചെയ്യും......വിള്ളൽ വീണതിനെ തുടർന്ന് അടച്ചിട്ട തലശ്ശേരി നെടുംപൊയിൽ മാനന്തവാടി ബാവലി അന്തർ സംസ്‌ഥാന പാതയിലെ പേര്യ ചൂരത്തിൽ പുനർ നിർമാണത്തിന് പദ്ധതി തയാറാക്കി പ്രവൃത്തികൾ തുടങ്ങി.
പേര്യചുരത്തിലെ നാലാം വളവിൽ ആണ് റോഡ് വിണ്ടു കീറിയിട്ടുള്ളത്. ഇവിടെ 100 മീറ്റർ നീളത്തിൽ മണ്ണ് നീക്കം ചെയ്‌ത് ശേഷം സംരക്ഷണ ഭിത്തി അടക്കം നിർമിച്ച് റോഡാക്കി മാറ്റും. വിള്ളലിൻ്റെ വ്യാപ്തി തിട്ടപ്പെടുത്താനാണ് ഇപ്പോൾ കുഴി എടുക്കുന്നത്. 5 മീറ്റർ വരെ താഴ്ത്തിയാണ് പരിശോധന നടത്തി. പ്രതീക്ഷിക്കുന്നത് പോലെ എളുപ്പമല്ല ഈ ഭാഗത്തെ റോഡ് നിർമാണം. മഴ ഇനിയും ഉണ്ടായാൽ പ്രതിസന്ധി രൂക്ഷമാകാനും വിള്ളൽ കൂടുതൽ വികസിക്കാനും സാധ്യത ഉണ്ട്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ മാസം 30 ഭൂമിയിൽ വിള്ളൽ വീണതായി കണ്ടെത്തിയത്. രൂപപ്പെടുന്ന പ്രതിഭാസം ചുരത്തിൽ കണ്ടെത്തിയത്. കണ്ണൂർ ജില്ലയുടെയും വയനാട് ജില്ലയുടെയും അതിർത്തിയിൽ ചന്ദനത്തോടിന് സമീപം ചുരത്തിൻ്റെ നാലാം വളവിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളലിനെ തുടർന്ന് സംരക്ഷണ ഭിത്തി റോഡിൽ നിന്ന് നിരങ്ങി നീങ്ങുന്ന നിലയിലായിരുന്നു. നാൽപത് മീറ്ററോളം നീളത്തിലാണ് അന്ന് വിള്ളൽ കണ്ടെത്തിയത്. എന്നാൽ വിള്ളൽ വർധിച്ച് നൂറ് മീറ്ററോളം ദൂരം അപകട മേഖലയായി മാറിയിരുന്നു. ഇതിനെ തുടർന്ന് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. വിദഗ്ധ സംഘം സ്‌ഥലത്ത് പരിശോധന നടത്തിയ ശേഷം പുനർ നിർമാണം ആരംഭിക്കാൻ നിർദേശം നൽകുകയായിരുന്നു. നിരവധി ബസ് അന്തർ സംസ്‌ഥാന ബസ് സർവീസുകളും നൂറുകണക്കിന് ചരക്ക് വാഹനങ്ങളും നിത്യേന ഉപയോഗിച്ചിരുന്ന റോഡ് അടച്ചതിനെ തുടർന്ന് വൻ പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്. പ്രതിസന്ധിയെ മറി കടക്കാനാണ് പണികൾ പെട്ടെന്ന് ആരംഭിച്ചിട്ടുള്ളത്.
Work has started on Peya Churam.